ശിവരാത്രി ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നാളെ പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ പുഴയോരത്തെ ബലിത്തറകളില്‍ പിതൃകര്‍മങ്ങള്‍ നടത്താന്‍ അനുമതിയുള്ളൂ. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമാണു പ്രവേശനം.
മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിത്തറകള്‍ സജ്ജമാക്കുന്നുണ്ട്. ഓരോ ക്ലസ്റ്ററിലും 200 പേര്‍ക്കു വീതം ഒരേസമയം 1,000 പേര്‍ക്കു ബലിയിടാം. തര്‍പ്പണത്തിനു 20 മിനിറ്റും ക്ഷേത്ര ദര്‍ശനത്തിനു 10 മിനിറ്റും അനുവദിക്കും. പുഴയില്‍ മുങ്ങിക്കുളിക്കാന്‍ ഇത്തവണ അനുമതിയില്ല. രാത്രിയില്‍ ആരെയും മണപ്പുറത്തേക്ക് പ്രവേശിപ്പിക്കില്ല.
Discussion about this post