പുനലൂര്‍: ഒന്നരക്കോടി രൂപയുമായി തമിഴ്നാട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. പുനലൂര്‍ റയില്‍വെ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചെന്നൈ എഗ്മൂര്‍- കൊല്ലം ട്രെയിനില്‍ തെന്മല സ്റ്റേഷനില്‍ എത്തുന്നതിനിടെ റെയില്‍വെ പോലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയത്.
മധുര രാജമില് റോഡ് ഗണേഷിന്റെ മകന് സതീഷ് കുമാര്‍(35), മധുര വാഹിദ് സ്ട്രീറ്റില്‍ 14/01 കൃപനന്ദയില് മുത രാജീവ് (35), മധുര കുണ്ഡലിപുരം 2/253ല്‍ ത്യാഗരാജന് (65) എന്നിവരാണ് പിടിയിലായത്.
ചെങ്ങന്നൂരിലെ ഒരു ജ്വല്ലറിയിലേക്കാണ് പണമെന്നും ഏത് ജ്വല്ലറിയിലേക്കാണെന്ന് അറിയില്ലെന്നും പിടിയിലായവര്‍ പറഞ്ഞു. പോലിസ് അന്വേഷണം ആരംഭിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Discussion about this post