കൊല്ലം: നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലം കോണ്‍ഗ്രസ് ഓഫീസില്‍ വൈകാരിക നിമിഷങ്ങള്‍. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു.
“ബിന്ദു കൃഷ്ണയെ ഞങ്ങള്‍ക്ക് തന്നേ തീരൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ല. ബിന്ദു കൃഷ്ണയെ തീരദേശത്തിന്റെ പ്രതിനിധിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ മകളായി തന്നില്ലെങ്കില്‍ ഞങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ്”- എന്നാണ് പ്രവര്‍ത്തകരില്‍ ഒരാള്‍ ബിന്ദു കൃഷ്ണയെ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞത്. ഇതിനിടെ ബിന്ദു കൃഷ്ണയും കണ്ണീരണിഞ്ഞു.
കൊല്ലത്ത് പി സി വിഷ്ണുനാഥിന്റെ പേരാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. കുണ്ടറയില്‍ മല്‍സരിക്കാന്‍ നേതൃത്വം ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താല്പര്യമില്ലെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു.
കൊല്ലം കേന്ദ്രമായി നാലര വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുന്നു. അതിനാലാണ് കൊല്ലത്ത് മല്‍സരിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരുന്നു.
Discussion about this post