മംഗളൂരു: അടിവസ്ത്രത്തില്‍ കടത്തിയ 33.75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശിയെ മംഗളൂരു വിമാനത്താവളത്തില്‍ പിടികൂടി. എം ഖാലിദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്‍ഡ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു. 33,75,470 ലക്ഷം രൂപ വിലമതിക്കുന്ന 737 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പ്രത്യേകമായി രൂപകല്പന ചെയ്ത അടിവസ്ത്രത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
ഐആര്‍എസ് ഡെപ്യൂടി കമീഷണര്‍ അവിനാശ് കിരണ്‍ റൊങ്കാലി, ഭോംകര്, രാകേഷ് കുമാര്‍, ബിക്രം ചക്രബര്‍ത്തി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Discussion about this post