കൊളംബോ: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധനം നടപ്പാക്കും. ആയിരത്തിലേറെ മദ്രസകള്‍ അടച്ചുപൂട്ടാനും നീക്കമുണ്ട്. ബുര്‍ഖ നിരോധനത്തിനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു. ദേശീയ സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തിയുള്ള നടപടിയെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.
‘ശ്രീലങ്കയിലെ മുസ്ലിം വനിതകള്‍ മുന്‍കാലത്ത് ബുര്‍ഖ ധരിച്ചിരുന്നില്ല. ബുര്‍ഖ ധരിക്കുന്ന രീതി ഈയിടെ വന്നതാണ്. ഇത് മതതീവ്രവാദത്തിന്റെ അടയാളമാണ്. തീര്‍ച്ചയായും ഞങ്ങള്‍ അത് നിരോധിക്കും’ -മന്ത്രി പറഞ്ഞു.
2019-ല്‍ ശ്രീലങ്കയില്‍ പള്ളികള്‍ക്കും ഹോട്ടലുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ബുര്‍ഖക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 250ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്.
Discussion about this post