കൊച്ചി: തൃശൂരില്‍ ബിജെപിക്ക് വിജയസാധ്യതയല്ല, മത്സര സാധ്യതയെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്. മത്സരിക്കുന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമാണ്. നാല് മണ്ഡലങ്ങളില്‍ നിന്നാണ് തൃശൂര്‍ താന്‍ തെരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന സുരേഷ് ഗോപി ആശുപത്രി വിട്ടു. താരത്തിന് 10 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. വിശ്രമത്തിന് ശേഷം കോവിഡ് വാക്സിന് എടുക്കും. പിന്നാലെ പ്രചാരണത്തില്‍ സജീവമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post