കൊല്ലം: സി.പി.എം പോളയത്തോട് ബ്രാഞ്ച് സെക്രട്ടറിയായ സനോഫറിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകർ അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പട്ടത്താനം പാട്ടത്തില്‍ക്കാവ് പി.കെ നഗര്‍ 167-ല്‍ സെയ്ദലി (26), അയത്തില്‍ ആനുത്തറ കിഴക്കതില്‍ ഗാന്ധി നഗര്‍ 118ല്‍ അന്‍ഷാദ് (38) എന്നിവരാണ് പിടിയിലായത്.
ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാഫി, എസ്.ഐ സമ്പത്ത്, ദില്‍ജിത്ത്, രാജ്മോഹന്‍, സി.പി.ഒമാരായ രഞ്ജിത്ത്, അന്‍ഷാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post