കല്പകഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. വളവന്നൂര്‍ പൂന്തോട്ടപ്പടി സ്വദേശികളായ ആറ്റുപുറത്ത് മുഹമ്മദ് ഇഖ്ബാല്‍ (27), പരപ്പില്‍ മുഹമ്മദ് ആഷിക് (28) എന്നിവരെയാണ് കല്പകഞ്ചേരി സി.ഐ എം.ബി. റിയാസ് രാജയും സംഘവും കോഴിക്കോട് വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അവിടെനിന്ന് ദുബൈയിലേക്കും കടന്ന ഇവരെ മലയാളി കൂട്ടായ്മകളുടെയും സി.ഐ.ഡി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പൊലീസ് കണ്ടെത്തി തന്ത്രപരമായി നാട്ടിലേക്ക് എത്തിക്കുകയും വിമാനത്താവളത്തില്‍ പിടികൂടുകയുമായിരുന്നു.ഇതോടെ കേസില്‍ എട്ട് പേര് അറസ്റ്റിലായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post