ഡല്‍ഹി: ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള നിക്ഷേപം നിലവിലെ 49 ശതമാന പരിധിയില്‍ നിന്നു 74% ആയി വര്ധിക്കിപ്പിക്കുന്നതാണ് പ്രധാന ഭേദഗതി. സൂക്ഷ്മപരിശോധനയ്ക്കു പാര്‍ലമെന്ററി സ്ഥിരം സമിതി മുന്‍പാകെ ബില്‍ വിടണമെന്ന പ്രതിപക്ഷ ആവശ്യം വകവയ്ക്കാതെയാണ് നടപടി.
നിര്‍ദ്ദേശം രാജ്യത്തെ അപകടത്തിലാക്കുമെന്നും 1938-ലെ നിയമം മൂന്നാം തവണയാണ് ബിജെപി ഭേദഗതി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസ് അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനിടെ സഭ 4 തവണ നിര്‍ത്തിവയ്ക്കേണ്ടി വന്നു.
Discussion about this post