കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷെറീഫ് മരയ്ക്കാര്‍ പാര്‍ട്ടി വിട്ടു. ഐഎന്‍ടിയുസി സംസ്ഥാന നേതാവുകൂടിയായ ഷെറീഫ് മരയ്ക്കാര്‍ പരേതനായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.പി. മരയ്ക്കാരുടെ പുത്രനാണ്.
തനിക്കും തന്റെ പിതാവിനും പാര്‍ട്ടിയില്‍നിന്നും കടുത്ത അവഗണനയാണ് ലഭിച്ചതെന്നു വാർത്താക്കുറിപ്പില്‍ പറയുന്നു. പൊതു പ്രവര്‍ത്തനത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഉചിതമായ തീരുമാനം എടുക്കുമെന്നും ഷെറീഫ് മരയ്ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Discussion about this post