ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തുമെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും പല കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥികളുടെയും മുന്‍ നിലപാട് പാരയാവുകയാണ്. ൃകഴക്കൂട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്എസ് ലാലിന്റെ പഴയ ലേഖനവും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പണി നൽകുന്നതാണ്.
ആര്‍ത്തവമുള്ള പ്രായത്തില്‍ ശബരിമലയില്‍ പോയെന്ന് പല സ്ത്രീകളും വെളിപ്പെടുത്തിയതാണ്. അത് അയ്യപ്പന് പ്രശ്നം ഉണ്ടാക്കിയില്ലെങ്കില്‍ നമ്മളായിട്ട് എന്തിനു വിഷമിക്കണം എന്നായിരുന്നു എസ് എസ് ലാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം. ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തില്‍ കളങ്കം വരുത്തില്ല എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് ധൈര്യം വേണമെന്നായിരുന്നു എസ് എസ് ലാല്‍ പറഞ്ഞത്. വിശ്വാസികള്‍ക്ക് അയ്യപ്പന്റെ കണ്‍ട്രോളിലും ആത്മനിയന്ത്രണത്തിലും വിശ്വാസമുണ്ടാകണമെന്നായിരുന്നു എസ് എസ് ലാല്‍ കുറിച്ചത്.
Discussion about this post