ലാഹോര്‍: പാകിസ്ഥാന് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്കി ലാഹോര്‍ കോടതി. പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് ബാബര്‍ അസമിനെതിരെ കേസെടുക്കാന്‍ കോടതി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഭീഷണിപ്പെടുത്തല്‍, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം. ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താര്‍ എന്ന യുവതിയാണ് ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനമാരോപിച്ച് പരാതി നല്‍കിയത്. 2020 നവംബറിലാണ് ഹമിസ ആദ്യമായി പോലീസിന് മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. പിന്നീട് യുവതി എഫ്.ഐ.എയ്ക്കും പരാതി നല്‍കുകയായിരുന്നു.
ബാബര്‍ അസം ലൈംഗികമായി പീഡിപ്പിച്ചെന്നും കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്കി പറ്റിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട ചില മെഡിക്കല്‍ രേഖകളും യുവതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇതിനു പിന്നാലെ ലാഹോര്‍ പോലീസിനോട് ബാബറിനെതിരെ എഫ്.ഐ.ആര് തയ്യാറാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നൊമാന്‍ മുഹമ്മദ് നയീം ആവശ്യപ്പെട്ടിരുന്നു.
Discussion about this post