പത്താന്‍കോട്ടില്‍ വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തി. ബാമിയല്‍ മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് ഡ്രോണ്‍ കണ്ടെത്തിയത്. പട്രോളിംഗിനിടെയാണ് ഡ്രോണ്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഡ്രോണില്‍ നിന്നുള്ള മഞ്ഞവെളിച്ചം പെട്ടെന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
അതേസമയം അടുത്തിടെയായി പഞ്ചാബിന്റെ അതിര്‍ത്തി മേഖലകളില്‍ ഡ്രോണ്‍ സാന്നിദ്ധ്യം വര്‍ദ്ധിച്ചുവരികയാണ്. സംഭവത്തില്‍ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post