ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ജെയിംസ് ഓസ്റ്റിന്‍. പ്രതിരോധ, സുരക്ഷാ മേഖലകളിലുള്ള പരസ്പര താത്പര്യം, തന്ത്ര പ്രധാനമായ പങ്കാളിത്തം, സഹകരണം എന്നിവ കൂടുതല്‍ ദൃഢമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യയും, അമേരിക്കയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇരുവരും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
Discussion about this post