മലപ്പുറം: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരട്ടെയെന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമലയിലെ എല്‍.ഡി.എഫിന്റെ സ്റ്റാന്‍ഡ് എന്താണെന്ന് അവരുടെ അഖിലേന്ത്യ സെക്രട്ടറി പറഞ്ഞതാണ്. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ ഈ വിഷയത്തില്‍ യു.ഡി.എഫിന്റെ സ്റ്റാന്‍ഡിലേക്ക് എല്‍.ഡി.എഫ് വന്നേ പറ്റൂ. അതിനായി അവര്‍ കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് പിന്‍വലിക്കണം. അതില്‍ അവര്‍ പ്രസ്റ്റീജും കൊണ്ടിരിന്നിട്ട് കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post