ഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഇരട്ട സംവരണ നയം ചോദ്യം ചെയ്ത ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കും.
സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക്, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലും സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഹര്‍ജി. മുന്നോക്ക സമുദായ ഐക്യമുന്നണിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അടുത്ത മാസം ആറിനാണ് മറ്റ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post