ഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019-ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ധനുഷ്, മനോജ് വാജ്പേയ് എന്നിവരാണ് മികച്ചനടന്മാര്. മണികര്‍ണികയിലെ അഭിനയത്തിന് കങ്കണ റണാവത്ത് മികച്ച നടിയായി.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗത്തിലും മരക്കാറിന് അവാര്‍ഡ് ലഭിച്ചു.
മലയാള ചിത്രമായ ‘ഒരു പാതിരാസ്വപ്നം പോലെ’ മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടി. സജിന്‍ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു.
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം, മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍.
മികച്ച നടന്- മനോജ് വാജ്പേയി, ധനുഷ്
മികച്ച നടി- കങ്കണ റണാവത്ത്
മികച്ച സഹനടന്‍- വിജയ് സേതുപതി
മികച്ച സഹനടി; പല്ലവി ജോഷി
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍
പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി
സ്പെഷ്യല്‍ എഫക്ട്- കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്ശന്
മികച്ച വരികള്‍- കോളാമ്പി, പ്രഭ വര്‍മ
മികച്ച മലയാള ചിത്രം- കള്ളനോട്ടം
മികച്ച തമിഴ്ചിത്രം- അസുരന്
മികച്ച ഹിന്ദി ചിത്രം; ഛിഛോരെ
മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി
മികച്ച ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന്
Discussion about this post