കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി വിദ്യാര്‍ഥിനികളുമായി സംവദിച്ചു. വനിതാശാക്തീകരണത്തില്‍ ഊന്നിയാണ് രാഹുല്‍ ഏറിയ പങ്കും സംസാരിച്ചത്.
കോണ്‍ഗ്രസ് പ്രതിസന്ധിയിലാണോയെന്ന വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ:
”എന്റെ അഭിപ്രായത്തില്‍ ഇന്ത്യയാണ് പ്രതിസന്ധിയില്‍. കോണ്‍ഗ്രസ് എന്നാല്‍ മറ്റുപാര്‍ട്ടികളില്‍ നിന്നും വിഭിന്നമാണ്. കോണ്‍ഗ്രസ് എന്നാല്‍ വിവിധങ്ങളായ സംഭാഷണങ്ങളാണ്. എല്ലാ സമൂഹങ്ങളുടെയും എല്ലാ മതങ്ങളുടെയും എല്ലാ ആശയങ്ങളുടെയും സംഭാഷണങ്ങളാണ് കോണ്‍ഗ്രസ്. എന്നാല്‍ േദശീയ തലത്തില്‍ ഇത് തകര്‍ന്നിരിക്കുന്നു. സംഭാഷണങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ഹിന്ദുക്കള്‍, മുസ്ലിംകള്, സിഖുകാര്‍ എന്നിവര്ക്കടയിലെല്ലാം ആശങ്ക ഉടലെടുത്തിരിക്കുന്നു. ഇന്ത്യയെ ഒന്നാക്കുന്നത് ഈ സംഭാഷണങ്ങളാണ്. ഇവ വീണ്ടെടുക്കുമ്പോള്‍ കോണ്‍ഗ്രസ് തിരിച്ചുവരും”.
മോശം സാഹചര്യങ്ങളെ എങ്ങനെയാണ് താങ്കള്‍ മറികടക്കുന്നതെന്ന ചോദ്യത്തിന് രാത്രിയും പകലും മാറിവരുന്നത് പോലെയാണ് അതെന്നായിരുന്നു രാഹുലിന്റെ മറുപടി. ”ഇരുട്ട് മാറി വെളിച്ചം വരും. എല്ലായ്പ്പോഴും ഇരുട്ടായിരിക്കില്ല. എല്ലാം മാറിക്കൊണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post