മംഗളൂരു: ഇന്ത്യന്‍ ബോള്‍ട്ട് എന്നറിയപ്പെടുന്ന ശ്രീനിവാസ ഗൗഡ കമ്പളയോട്ടത്തില്‍ പുതിയ റെക്കോർഡിലേക്ക്. 125 മീറ്റര്‍ നീളമുള്ള ട്രാക്ക് 11.21 സെക്കന്‍ഡില്‍ പിന്നിട്ടാണ് ശ്രീനിവാസ ഗൗഡ അദ്ദേഹത്തിന്റെ തന്നെ റിക്കാര്‍ഡ് തിരുത്തിയത്.
മംഗളൂരു ബല്ത്തങ്ങാടിയിലായിരുന്നു മത്സരം. 100 മീറ്റര്‍ പിന്നിടാന്‍ 8.96 സെക്കന്‍ഡ് മാത്രമാണ് ട്രാക്കില്‍ അദ്ദേഹം എടുത്തതെന്ന്
സംഘാടകര്‍ പറഞ്ഞു.
ശ്രീനിവാസ ഗൗഡയുടെ റെക്കോർഡായിരുന്നു കഴിഞ്ഞ വര്‍ഷവും രാജ്യാന്തര തലത്തില്‍ ചര്‍ച്ച. സായിയുടെ എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിച്ചിരുന്നു.
താന്‍ കമ്പള മത്സരങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നായിരുന്നു പിന്നീട് അദ്ദേഹത്തെ പരിശീലനത്തിനായി വിളിച്ചപ്പോള്‍ പ്രതികരിച്ചത്. ശ്രീനിവാസ ഗൗഡയുടെ പ്രകടനം ലോകത്തെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരന് ഉസൈന്‍ ബോള്‍ട്ടിന്റെ റിക്കാര്‍ഡ്
മറികടക്കുന്നതായിരുന്നു.
Discussion about this post