കോഴിക്കോട്: കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തില്‍ നേതൃത്വം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായി മാനസികമായി ഒരുപാട് അകന്നു. ഇന്നത്തെ നേതൃത്വത്തോട് പൂര്‍ണ്ണമായും അകന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് വിട്ടേക്കും. പാര്‍ട്ടി വിട്ടാല്‍ എന്തു ചെയ്യണമെന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി വിടാതിരിക്കണം എന്ന നിര്‍ബന്ധ ബുദ്ധി തനിക്കില്ല. പാര്‍ട്ടിയില്‍ ഉറച്ചു നില്ക്കാന് പാര്‍ട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ല. കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടിയിലേക്ക് പോകാമെന്ന് തോന്നിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സുരേഷ് ബാബു ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
Discussion about this post