സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ബിജെപി എം പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. സംസ്ഥാന സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ തിരിഞ്ഞുകൊത്തുന്ന നിലപാടാണ് അവര്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചതെന്നും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ശബരിമല സംഭവങ്ങളില്‍ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സര്‍ക്കാരിന്റെ മൂക്കിന് തുമ്പിലാണ് സ്വര്‍ണക്കടത്ത് നടന്നത്. ശബരിമലയില്‍ സംഭവിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. വിശ്വാസികളുടെ വികാരത്തിന് വ്രണമേറ്റു. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയം തന്നെയാണ്. സുരേഷ് ഗോപിയും ഇ. ശ്രീധരനും മികച്ച മനുഷ്യരാണ്. അവര്‍ക്ക് നാടിന് വേണ്ടി നല്ല സംഭാവനകള്‍ നല്കാന് കഴിയും’- ഗൗതം ഗംഭീര്‍ പറഞ്ഞു.
Discussion about this post