നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ശബരിമല ആചാരസംരക്ഷണത്തിന് നിയമം നിർമ്മിക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. ലവ്ജിഹാദിനെതിരെയും നിയമം കൊണ്ടുവരും. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ ആണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
ബിപിഎൽ കുടുംബത്തിന് ഒരു വർഷം ആറ് സൗജന്യസിലണ്ടറും ഹൈസ്കൂൾ വിദ്യാർത്ഥികൾ സൗജന്യ ലാപ്ടോപ്പും എൻഡിഎ വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തിലെ ഒരാൾക്ക് ജോലിയും എൻഡിഎ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
ഭൂരഹിതര്‍ക്ക് 5 ഏക്കര്‍ ഭൂമി, ഒരു കുടുംബത്തിന്‍്റെ വരുമാന മാര്‍ഗമായ വ്യക്തികള്‍ അസുഖബാധിതരായാല്‍ ആ കുടുംബത്തിന് പ്രതിമാസം 5000 രൂപ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളാണ് എന്‍ ഡി എ മുന്നോട്ട് വെയ്ക്കുന്നത്.
വികസോന്മുഖമായ ആശയങ്ങളാണ് എന്‍ഡിഎ കേരളത്തിനായി മുന്നോട്ടുവെയ്ക്കുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ തിരുവനന്തപുരത്ത് പ്രകടന പത്രിക പ്രകാശനം ചെയ്ത് പറഞ്ഞു. ഇടതും വലതുമാണ് കാലങ്ങളായി കേരളം ഭരിക്കുന്നത്. ജനങ്ങള്‍ മറ്റൊരു പോംവഴിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി കേരളത്തില്‍ നടപ്പിലാക്കുകയാണ് അഞ്ച് വര്‍ഷം ഭരണത്തിലിരുന്ന പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
1. ആചാരസംരക്ഷണത്തിന് സമഗ്ര നിയമ നിര്‍മാണം
2. ശബരിമലയുടെ സമഗ്രവികസനത്തിന് അതോറിട്ടി
3. തന്ത്രി മുഖ്യനും പന്തളം കൊട്ടാരം, ദേവസ്വം ബോര്‍ഡ്, ഭക്തജന സംഘടനകള്‍ എന്നിങ്ങനെ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ശബരിമല ക്ഷേത്ര ഭരണത്തിന് കക്ഷിരാഷ്ട്രീയമുക്തവും സ്വതന്ത്രവും പരമാധികാരമുള്ളതുമായ ദേവസ്വം ഭരണ സമിതി
4. ശബരിമല ഭക്തര്‍ക്ക് ദര്‍ശനത്തിനും ശുദ്ധജലം, താമസം, ചികിത്സ, ശൗചാലയം എന്നിവയ്ക്കും പരമാവധി സൗകര്യങ്ങള്‍. കുന്നാര്‍ ഡാമിന്റെ പൊക്കം ഉയര്‍ത്തി ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് കുടിവെളള ലഭ്യത. തിരുവാഭരണപാത, എരുമേലി, പമ്പ, ഉപ്പുപാറ, പുല്‍മേട് എന്നീ പാരമ്പര്യപാതകളുടെ വികസനം മണ്ഡലവിളക്കുകാലത്തും മാസപൂജ സമയങ്ങളിലും ഈ കാനനപാതകളില്‍ ഭക്ഷണത്തിനും വിശ്രമത്തിനും അടിയന്തര ചികിത്സയ്ക്കും ആവശ്യമായ സംവിധാനങ്ങള്‍
5. പമ്പയിലെ ശ്രീരാമക്ഷേത്രം വികസിപ്പിച്ച് അവഗണിക്കപ്പെട്ടു കിടക്കുന്ന ചരിത്രപ്രധാനമായ ശ്രീരാമപാദം സംരക്ഷിക്കും
6. ശബരിമല സന്നിധാനത്തും പമ്പയിലുമായി ദേവസ്വത്തിനുളള സ്ഥലം 250 ഏക്കറാക്കി പരിസ്ഥിതിസൗഹൃദമായി വികസിപ്പിക്കും
7. പന്തളം മുതല്‍ സന്നിധാനം വരെ നീണ്ട തിരുവാഭരണപാത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സംരക്ഷിക്കും
ആരാധനാലയങ്ങള്‍ക്ക് വേണ്ടി ബിജെപി നല്കുന്ന ഉറപ്പുകള്‍ ഇവയൊക്കെയാണ്:-
1. കെ.പി.ശങ്കരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശ അനുസരിച്ച് സ്വതന്ത്രവും ഭക്തജന നിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്രഭരണ വ്യവസ്ഥ ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം
2. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വിണ്ടെടുക്കാന്‍ അടിയന്തര നടപടി
3. ക്ഷേത്രങ്ങളില്‍ സനാതന ധര്‍മ്മ പഠനത്തിന് സഹായസൗകര്യങ്ങള്‍
4. കേണല്‍ മണ്‍റോയുടെ കാലം മുതല്‍ ക്ഷേത്ര ഭൂമിയും സ്വത്തും ഏറ്റെടുത്തതു മൂലം ക്ഷേത്രങ്ങള്‍ക്കുണ്ടായ നഷ്ടം കണക്കാക്കി ആവശ്യമായ വാര്ഷികാംശാദായ വര്‍ദ്ധന
5. നാശോന്മുഖമായ ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കുന്നതിന് പദ്ധതി
6. ഗുരുവായൂര്‍ ക്ഷേത്രം കേന്ദ്രീകരിച്ച് ഗ്രേറ്റര്‍ ഗുരുവായൂര്‍ ഡവലപ്പ്മെന്റ് അതോറിട്ടി
7. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ഉള്‍ക്കൊളളിച്ച് മേല്‍പ്പത്തൂര്‍, പൂന്താനം, കുറൂരമ്മ, ചെമ്പൈ, ആഞ്ഞം തുടങ്ങിയ മഹാപ്രതിഭകളുടെ ജീവിതം, ദര്‍ശനം, സന്ദേശം എന്നിവ പ്രചരിപ്പിക്കുതിന് സംവിധാനം
8. ഗുരുവായൂര്‍ ആനക്കോട്ടയും ഗോശാലയും വികസിപ്പിച്ചും ആധുനീകരിച്ചും മൃഗപരിപാലന കേന്ദ്രം
Discussion about this post