അസമിലും പുതുച്ചേരിയിലും എന്‍..ഡി.എ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വേ ഫലം പുറത്ത്. പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുമായി ശക്തമായ മത്സരം നടക്കുമെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സര്‍വേ, മമത ബാനര്‍ജിക്ക് നേരിയ മുന്‍തൂക്കമാണ് ഉണ്ടാവുകയെന്നും പറയുന്നു.
കേരളത്തില്‍ വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്നും സർവേ ഫലം പറയുന്നു. എല്‍..ഡി..എഫ് 77 സീറ്റില്‍ വിജയിച്ച് തുടര്‍ഭരണം നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം യു.ഡി.എഫ് നിലവിലെ സീറ്റ് നില മെച്ചപ്പെടുത്തും. 62 സീറ്റുകള്‍ യു.ഡി.എഫിന് ലഭിക്കുമെന്ന് സര്‍വേ പറയുന്നു.. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
തമിഴ്നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്ഇടത് സഖ്യം അധികാരത്തിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു,
Discussion about this post