ഡല്‍ഹി: പാക്കിസ്ഥാനുമായി ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. എന്നാല്‍ ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനയച്ച കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാക്ക് ദിനത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ചുകൊണ്ടാണ് മോദി കത്തയച്ചത്.
അയല്‍ രാജ്യമെന്ന നിലയില്‍ പാക്കിസ്ഥാനിലെ ജനങ്ങളുമായി ഇന്ത്യ ഹൃദ്യമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിന് വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരത ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്നും കത്തില്‍ പറയുന്നു.
ഇന്ത്യ-പാക്ക് ബന്ധത്തില്‍ പ്രത്യാശാനിര്‍ഭരമായ സൂചനകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയിരുന്നു. സിന്ധു നദീജല കമ്മിഷന് (പെര്‍മനന്റ് ഇന്‍ഡസ് കമ്മിഷന്) യോഗത്തില്‍ പങ്കെടുക്കാന്‍ പാക് പ്രതിനിധി സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ആദ്യമായാണ് യോഗം ചേരുന്നത്.
Discussion about this post