കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 689 ഗ്രാം സ്വര്‍ണ്ണം ആണ് ഇത്തവണ പിടികൂടിയത്.
38 ലക്ഷം രൂപയുടെ സ്വര്‍ണം ആണ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസിന്റെ പരിശോധനയില്‍ ആണ് സ്വര്‍ണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദിനെ ആണ് പിടികൂടിയത്.
Discussion about this post