പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് മൂന്നാം ഘട്ട സന്ദര്‍ശനത്തിനെത്തുന്നു. ഇന്ന് മൂന്നിടത്താണ് കേന്ദ്രമന്ത്രിയുടെ പ്രചാരണം നടക്കുന്നത്. ജോയ്പൂര്‍, താല്‍ദാംഗര, കാക്വാദ്വീപ് എന്നീ മണ്ഡലങ്ങളിലാണ് രാജ്നാഥ് സിംഗ് ഇന്ന് എത്തുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രചാരണത്തിന് എത്തിയിരുന്നു. എട്ടു ഘട്ടമായി തീരുമാനിച്ചിരിക്കുന്ന പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ശനിയാഴ്ചയാണ് നടക്കുന്നത്.
Discussion about this post