കൊച്ചി: മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി സി സോമന് (81) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ നാലുമണിക്കായിരുന്നു അന്ത്യം. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350 ഓളം നാടകങ്ങളില്‍ അദ്ദേഹം ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച് അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന് കൂടിയായിരുന്നു പി സി സോമന്.
Discussion about this post