ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റും. തുടര്‍പരിശോധനകള്‍ക്കായി ആര് ആര് സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ എയിംസിലേക്ക് റഫര്‍ ചെയ്തത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
വെള്ളിയാഴ്ച്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് രാംനാഥ് കോവിന്ദിനെ ഡല്‍ഹിയിലെ ആര് ആര് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചിരുന്നു.
രാംനാഥ് കോവിന്ദിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിന്റെ മകന് അറിയിച്ചത്.
Discussion about this post