ബംഗ്ലാദേശിന് 1.2 മില്യണ്‍ കൊറോണ വാക്സിന് ഡോസുകള്‍ സമ്മാനിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് ബംഗ്ലാദേശിന് വാക്സിന് നല്‍കിയത്. ഇതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പെട്ടി കൈമാറി.
നേരത്തെ ജനുവരിയില്‍ 2 മില്യന്‍ ഡോസ് വാക്സിനുകള്‍ ഇന്ത്യ ബംഗ്ലാദേശിന് സമ്മാനമായി നല്‍കിയിരുന്നു. ഇതിന് പുറമേയാണ് 1.2 മില്യന്‍ ഡോസ് വാക്സിനുകള്‍ കൂടി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യം, വ്യാപാരം, ഊര്‍ജ്ജം, വികസന സഹകരണം എന്നീ മേഖലകളിലെ വികസനം സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
തുടര്‍ന്ന് ഉഭയകക്ഷി സഹകരണം സംബന്ധിച്ച് നിരവധി മേഖലകളെ ഉള്‍ക്കൊള്ളിക്കുന്ന അഞ്ച് ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും പരസ്പര സഹകരണത്തോടെയുള്ള നിരവധി പദ്ധതികള്‍ക്കും പ്രധാനമന്ത്രിമാര്‍ തുടക്കം കുറിച്ചു. ഈ കൂടിക്കാഴ്ച നിരവധി മേഖലകളിലെ വികസനത്തിന് സഹായകമാകും എന്നാണ് വിലയിരുത്തല്‍.
Discussion about this post