ചവറ: കോണ്‍ഗ്രസ് ബി.ജെ.പിയിലേക്കൊഴുകുന്ന ഒരു നദിയായി മാറിയെന്ന് എൽഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്. ഇടതുസ്ഥാനാര്‍ഥി ഡോ. സുജിത് വിജയന് പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്. ബി.ജെ.പി ഗവണ്മെന്റ് കോണ്‍ഗ്രസിനെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ എപ്പോഴും കാലുമാറ്റക്കാരാണെന്നും എൽഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
അവരുടെ ഒരുകാല് എപ്പോഴും ബി.ജെ.പിയിലായിരിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് കൈവരിച്ചത്. ഇടതുപക്ഷമുന്നണി അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ അടുക്കളയില്‍ ഇരുന്നുകൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കാലം വരുമെന്നാണ് വിജയരാഘവന്റെ അവകാശവാദം.
Discussion about this post