കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസ്താവന നടത്തി ‘ദൃശ്യം 2’വിലെ അഭിനേത്രിയും അഭിഭാഷകയുമായ ശാന്തിപ്രിയ. കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ഇ അബ്ദുള്‍ ഗഫൂറിന് വേണ്ടി പ്രചാരണം നടത്തവേയാണ് ശാന്തിപ്രിയ മുഖ്യമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയത്.
നമ്മുക്ക് വേണ്ടത് പേടിയില്ലാതെ സമീപിക്കാന്‍ കഴിയുന്ന ആളെയാണെന്നും ‘കടക്ക് പുറത്ത്’ എന്നും മറ്റും പറയുന്ന ആളുടെ അടുത്തേക്ക് നമുക്ക് പോകാന്‍ കഴിയുമോ എന്നും അവര്‍ ചോദിക്കുന്നതിന്റെ വീഡിയോ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.
Discussion about this post