ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഹൈന്ദവ ക്ഷേത്രം മതമൗലികവാദികള്‍ അടിച്ച് തകര്‍ത്തു. 74 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ക്ഷേത്രം തുറന്നത്. റാവല്‍പിണ്ടിയിലെ നൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. 15 ഓളം പേര് ചേര്‍ന്നാണ് ക്ഷേത്രം ആക്രമിച്ച് തകര്‍ത്തത്.
74 വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്ന ക്ഷേത്രത്തിന്റെ നവീകരണ പരിപാടികള്‍ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 26 ന് നടതുറന്ന് പൂജ നടത്തുകയും ചെയ്തു. അടുത്ത ദിവസമാണ് അജ്ഞാത സംഘം ക്ഷേത്രം ആക്രമിച്ചത് എന്നാണ് വിവരം.
15 പേരടങ്ങുന്ന സംഘം രാത്രി 7.30 യോടെ ക്ഷേത്രം ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ മുന്‍വാതിലും പിന്‍വാതിലും അക്രമികള്‍ അടിച്ച് തകര്‍ത്തു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post