മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടനും മുന്‍ ബിഗ്ബോസ് മത്സരാര്‍ഥിയുമായ അജാസ് ഖാന് അറസ്റ്റില്‍. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് നടനെ അറസ്റ്റ് ചെയ്തത്.
വീട്ടില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മുംബൈ വിമാനത്താവളത്തില്‍ നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഖാനുമായി ബന്ധപ്പെട്ട അന്ധേരി, ലോഖന്ദ്വാല എന്നീ പ്രദേശങ്ങളില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. മയക്കുമരുന്ന് കടത്തുകാരന് ഷാദാബ് ബതാതയെ എന്‍സി ചോദ്യം ചെയ്തപ്പോഴാണ് ഖാന്റെ പേര് പുറത്തുവന്നത്.
Discussion about this post