തെലങ്കാന: ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് സമീപം റോഡരികില്‍ യുവതി പ്രസവിച്ചു. കുഞ്ഞ് മരിച്ചു. തെലങ്കാനയിലെ മേഡല്‍ മല്‍ക്കാജ്ഗിരി ജില്ലയിലാണ് സംഭവം.
ആശുപത്രിക്ക് സമീപം റോഡരികില്‍ യുവതി പ്രസവിച്ച കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ശ്രാവണ്‍ ദാസോജു ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
మేడ్చల్ జిల్లా జవహర్ నగర్ లో బాలాజీ నగర్ ప్రభుత్వ ఆసుపత్రి లో వైద్యులు లేకపోవడం వల్ల ఒక బాధితురాలు రోడ్డు పక్కనే ప్రసవించింది.
పుట్టిన మగబిడ్డ అక్కడికక్కడే మృతి చెందాడు తల్లిని గాంధీ హాస్పిటల్ కి తరలించారు..ప్రజల ఆరోగ్యం పట్ల తెరాస ప్రభుత్వ నిర్లక్ష్యానికి నిదర్శనం pic.twitter.com/sEnyfaYSZj
— Prof Dasoju Srravan (@sravandasoju) March 30, 2021
പ്രസവവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ചില മരുന്നുകള്‍ നല്കി തിരിച്ചയയ്ക്കുകയായിരുന്നു.
ആശുപത്രിയില്‍ നിന്ന് മടങ്ങി കുറച്ച് ദുരം നടക്കുന്നതിനിടെ തളര്‍ന്നുവീണ യുവതി റോഡരികില്‍ പ്രസവിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് മരിക്കുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post