പുതുച്ചേരി : പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവവുമായ വി നാരായണ സ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ദുരന്തമായിരുന്നു എന്നും മോദി പറഞ്ഞു.
എന്‍ഡിഎ ഇലക്ഷന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. പശ്ചിമബംഗാള്‍, ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയതരംഗമാണ് കാണാന്‍ സാധിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ആറിനാണ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ്.
കാലങ്ങളായി പ്രവര്‍ത്തന രഹിതമായി അവശേഷിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പട്ടികയില്‍ പുതുച്ചേരി പ്രത്യേക സ്ഥാനമാണുള്ളതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
വിദ്യാഭ്യാസം, പിന്നാക്കവിഭാഗത്തിലുള്ളവരുടെ ക്ഷേമം എന്നീ മേഖലകളില്‍ പുതുച്ചേരി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വളരെ പ്രത്യേകതയുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post