ഈരാറ്റുപേട്ട: തൊടുപുഴ കുമാരമംഗലം പാറയില്‍ അതി തീവ്രലഹരിമരുന്നുമായി ഫുട്ബോള്‍ താരം പിടിയില്‍. ന്യൂജന്‍ യുവാക്കള്‍ക്കിടയില്‍ എക്സ്, എക്സ്റ്റസി, എം.ഡി.എം.എ., മോളി എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ലഹരിമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്. മുഹമ്മദ് ഷെരിഫിനെ (20) യാണ് ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ പിടികൂടിയത്.
ഫുട്ബോള്‍ സെവന്‍സ് ടൂര്‍ണമെന്റുകളിലെ അറിയപ്പെടുന്ന കളിക്കാരനാണ് ഷെരീഫ്. 8 മില്ലീഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി ബൈക്കില്‍ ഈരാറ്റുപേട്ടയിലെ നിശാപാര്‍ട്ടിക്കായി കൊണ്ടുവരവെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ആഡംബര ജീവിതം മോഹിച്ചാണ് ലഹരിമരുന്ന് കച്ചവടത്തിനിറങ്ങിയതെന്ന് ഷെരീഫ് പറഞ്ഞു.
Discussion about this post