കൊല്‍ക്കത്ത: ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഐക്യത്തോടെ സമരമുഖത്തിറങ്ങാന്‍ സമയമായെന്ന് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കും മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്ത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പുറമെ ശരദ് പവാര്‍, തേജസ്വി യാദവ്, എം.കെ. സ്റ്റാലിന്, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്രിവാള്, നവീന്‍ പട്നായിക് തുടങ്ങിയവര്‍ക്കാണ് മമത കത്തയച്ചത്.
എന്നാല്‍, സി.പി.ഐ, സി.പി.എം കക്ഷിനേതാക്കള്‍ക്ക് മമത കത്തയച്ചിട്ടില്ല. ബംഗാളില്‍ നന്ദിഗ്രാം അടക്കമുള്ള മേഖലകളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്നിന് നടക്കാനിരിക്കെയാണ് മമത പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചത്.
ജനാധിപത്യത്തിനും ഭരണഘടനക്കുമെതിരെ ബി.ജെ.പി നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഏഴു പോയന്റുകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്ക്ക്ശേഷം പ്രതിപക്ഷ കക്ഷികള്‍ ഇതിനായി ഒന്നിച്ചിരിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ബി.ജെ.പിക്ക് പകരം വിശ്വാസയോഗ്യമായ ഒരു ബദല്‍ മുന്നോട്ടുവെക്കുക എന്നതാണ് കത്തില്‍ മമത ആവശ്യപ്പെടുന്നത്.
Discussion about this post