കൊല്ലം: കേരളത്തിലേയ്ക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം പിടികൂടി. 23 ലക്ഷം രൂപയാണ് പിടികൂടിയത്. അമരവിള ചെക്ക്പോസ്റ്റില്‍ വെച്ച് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സ്വദേശി ദാമോദറിനെയാണ് കസ്റ്റഡിയിലെടുത്തത്.
തമിഴ് നാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ പണം കടത്താനായിരുന്നു ദാമോദറിന്റെ ശ്രമം. എക്സൈസ് വകുപ്പാണ് ചെക്ക്പോസ്റ്റില്‍ പരിശോധന നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെക്ക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധനയാണ് നടത്തുന്നത്.
Discussion about this post