ഗുവാഹത്തി: കോണ്‍ഗ്രസ് മതത്തിന്റെയും പ്രാദേശികതയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങള്‍ ഹിന്ദുവും മുസ്ലിമുമെന്ന പേരില്‍ തമ്മിലടിച്ചുകാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതായും അമിത് ഷാ പറഞ്ഞു. അസമിലെ കാംരൂപ് ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് അമിത് ഷാ ഈ ആരോപണം ഉന്നയിച്ചത്.
ഹിന്ദുവും മുസ്ലിമുമെന്ന പേരിലും ബോഡോയും അല്ലാത്തവരുമെന്ന പേരിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പട്ടിക വര്ഗക്കാരെന്നും അല്ലാത്തവരെന്നും ആളുകളെ ഭിന്നിപ്പിക്കാനും നോക്കുന്നു. അസമില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എല്ലാവരുടെയും വീടുകളില്‍ കുടിവെള്ളമെത്തും. അപ്പോള്‍ മുസ്ലിംകളുടെ വീടുകളിലും കുടിവെള്ളമെത്തും. എല്ലാവര്ക്കും ഞങ്ങള്‍ വീട് നല്കുമ്പോള് ന്യൂനപക്ഷങ്ങള്‍ക്കും അത് ലഭിക്കും. ന്യൂനപക്ഷങ്ങള്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ബോഡോകള്‍ക്കും 10000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അസമിനെ നുഴഞ്ഞുകയറ്റക്കാരുടെ കൂടാരമായി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പൂട്ടും താക്കോലും തങ്ങളുടെ പക്കലാണെന്നാണ് എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദീന്‍ അജ്മല്‍ പറയുന്നത്. എന്നാല്‍, ആ പൂട്ടും താക്കോലും അസം ജനതയുടെ കൈകളിലാണെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല’ -അദ്ദേഹം പറഞ്ഞു.
Discussion about this post