ജൊഹന്നാസ്ബര്‍ഗ്: ലോകകപ്പിനുള്ള വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമില്‍നിന്ന് ഡ്വെയ്ന്‍ ബ്രാവോയെയും കീറന്‍ പൊള്ളാര്‍ഡിനെയും ഒഴിവാക്കിയതിനെതിരെ ശക്തമായ വിമര്‍ശനവുമായി ക്രിസ് ഗെയ്ല് രംഗത്ത്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയും ഈ രണ്ടുകളിക്കാരോടും പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്ന് ഗെയ്ല് ആരോപിച്ചു.
കളിക്കാരുടെ പ്രതിഫലപ്രശ്നത്തില് വിന്‍ഡീസ് ബോര്‍ഡിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ വിന്‍ഡീസ് ടീം പിന്മാറിയതാണ് ഈ രണ്ടു താരങ്ങളെയും ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു. പ്രതിഫലപ്രശ്നം ഉയര്‍ത്തി സമരത്തിലേക്ക് നീങ്ങിയതിന്റെ പേരില്‍ ആദ്യം വെസ്റ്റിന്‍ഡീസ് ടീമിന്റെ അച്ചടക്കനടപടിക്ക് വിധേയനായ കളിക്കാരനാണ് ക്രിസ് ഗെയ്ല്.
വിന്‍ഡീസ് ടീമിന്റേത് കരുത്തുറ്റ ബാറ്റിങ് നിരയാണ്. പക്ഷേ, നമ്മുടെ ഏറ്റവും മികച്ച കളിക്കാരെ ലോകകപ്പിന് ഇറക്കാനാവുന്നില്ലെന്നത് നിരാശാജനകമാണ്.” – ഗെയ്ല് പറഞ്ഞു.
Discussion about this post