കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഉച്ചകോടിയ്ക്ക് മുന്നോടിയായി ഈ മാസം അഞ്ചിന് കാലാവസ്ഥ കാര്യങ്ങള്‍ക്കായുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിക്കും.
സന്ദര്‍ശന വേളയില്‍ വിവിധ കേന്ദ്രമന്ത്രിമാരുമായും കെറി കൂടിക്കാഴ്ച നടത്തുമെന്നും കാലാവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
Discussion about this post