തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്ന് നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്. ഗുജറാത്തിലും യു പിയിലും മുസ്ലീം വിഭാഗം വോട്ട് ചെയ്തത് ബി ജെ പിക്കാണ്. രാഹുല്‍ വന്ന് വോട്ട് ചോദിച്ചാലൊന്നും വോട്ടാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.
തന്നെ വര്‍ഗീയ വാദിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഒരു വിദ്വേഷ പരാമര്‍ശവും ഇതുവരെ നടത്തിയിട്ടില്ലാത്ത തന്നെയാണ് വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ തനിക്ക് സി പി എം വോട്ട് കിട്ടിയെന്നത് നേരത്തെ മുരളീധരന് തന്നെ സമ്മതിച്ചതാണ്. ആ മുരളീധരനെ എങ്ങനെ ജനം വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post