തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന എം.എല്‍.എ മാരുടെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ വര്‍ദ്ധനവിന്റെ കണക്കുമായി അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്.
84 എം.എല്‍.എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്ത് തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ 267 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വരുമാനത്തില്‍ പതിനൊന്ന് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പിണറായി വിജയന്റെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ 11.59 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പിണറായിക്ക് മൊത്തം ഒരു കോടിക്ക് മുകളില്‍ മൂല്ല്യമുളള ആസ്തിയുണ്ട്. പിണറായി വിജയന്, മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്ബളവും അലവന്‍സുകളുമാണ് വരുമാന മാര്‍ഗമായി കാണിച്ചിരിക്കുന്നത്.
അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ 3.31 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2021-ലെ കണക്ക് അനുസരിച്ച് ഇദ്ദേഹത്തിന് മൊത്തം നാലു കോടിക്ക് മുകളില്‍ ആസ്തിയുണ്ട്. 2016-ല്‍ അത് ഒന്നരക്കോടിയില്‍ താഴെയായിരുന്നു. ഉമ്മന്‍ ചാണ്ടി തനിക്ക് ലഭിക്കുന്ന അലവന്‍സുകളാണ് വരുമാന മാര്‍ഗമായി കാണിച്ചിരിക്കുന്നത്.
വീണ്ടും മല്‍സരിക്കുന്ന സിറ്റിംഗ് എം.എല്‍.എമാരില്‍ ഏറ്റവും കൂടുതല്‍ വരുമാന വര്ധനവുണ്ടാക്കിയിരിക്കുന്നവരില് നിലമ്പൂരിലെ ഇടതുസ്വതന്ത്രന് പി.വി. അന്‍വറും ഉള്‍പ്പെടും. ഇദ്ദേഹത്തിന്റെ വരുമാനത്തില്‍ 345 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016-ല്‍ ഇദ്ദേഹത്തിന്റെ ആസ്തി 14.38 കോടിയായിരുന്നു. 2021-ല്‍ ഇത് 64.14 കോടിയായി വര്‍ധിച്ചു. അഞ്ച് വര്‍ഷത്തിനുളളില്‍ 49.75 കോടിയോളം രൂപയുടെ വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post