തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം ബിജെപി സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പെടെ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥിയായ അനാമികയെ (18) കത്തികൊണ്ട് വരഞ്ഞതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. കണ്ണന്, അനാമികയുടെ അമ്മ ജ്യോതി, വിജയകുമാരന്‍ നായര്‍, അഞ്ജലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രകോപനമില്ലാതെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ഉള്‍പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി. സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്ര സേനയെ വിന്യസിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കാട്ടായിക്കോണം സ്കൂളിനു സമീപം സംഘര്‍ഷമുണ്ടായത്. ബിജെപിയുടെ ബൂത്തിനു ഇരുവശവും സിപിഎം ബൂതുകളായിരുന്നു.
ബൂത്തിലിരുന്നവരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നു ബിജെപി പറഞ്ഞു.
Discussion about this post