കണ്ണൂര്‍: ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്ലാ ദൈവങ്ങളും എല്‍ഡിഎഫിന് വോട്ട് ചെയ്യുമായിരുന്നെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. വിശ്വാസികള്‍ കൂട്ടത്തോടെ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്നും വീണ്ടും അധികാരത്തില്‍ എത്തുമെന്നും കോടിയേരി പറഞ്ഞു.
എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post