മുംബൈ: മുന്‍ ശിവസേന വനിതാ എംഎല്‍എ തൃപ്തി സാവന്ത് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തൃപ്തി ബിജെപി അംഗത്വം സ്വീകരിച്ചത്.
ബിജെപിയില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് തൃപ്തി പറഞ്ഞു.
2019 ലാണ് തൃപ്തിയെ ശിവസേന പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ തൃപ്തിയെ തഴഞ്ഞ് പാര്‍ട്ടി മുംബൈയിലെ മേയര്‍ ആയിരുന്ന വിശ്വനാഥ് മഹദേശ്വറിന് സീറ്റ് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബാന്ദ്ര നിയോജക മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
Discussion about this post