ഡല്‍ഹി: എയര്‍ബാഗ് തകരാര്‍ പരിഹരിക്കാനായി ഹോണ്ട കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രണ്ടേകാല്‍ ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു.2003നും 2012നും ഇടയില്‍ നിര്‍മിച്ചിട്ടുള്ള വിവിധ മോഡല്‍ കാറുകളാണ് കമ്പനി തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് തീരുമാനിച്ചിരിക്കുന്നത്.
സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ സിആര്‍-വി, സെഡാന് സിവിക്, സിറ്റി, ജാസ് എന്നീ മോഡലുകളിലുള്ള 2,23,578 കാറുകളാണ് തിരിച്ചുവിളിക്കുക. 2003നും 2012നും ഇടയില്‍ ഉത്പാദിപ്പിച്ച 13,073 സിആര്‍-വി, 54,290 സെഡാന് (2003-12), 1,40,508 സിറ്റി (2007-12), 15,707 ജാസ് (2009-11) വാഹനങ്ങളിലാണ് എയര്‍ബാഗ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. ഒക്റ്റോബര്‍ 12 മുതല്‍ ഇന്ത്യയിലെ ഹോണ്ട ഡീലര്‍ഷിപ്പുകളില്‍നിന്ന് സൗജന്യമായി പ്രശ്നം പരിഹരിച്ചു തരുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി കസ്റ്റമേഴ്സിനെ കമ്പനി നേരിട്ട് ബന്ധപ്പെടുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാപ്രശ്നത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നും 10,85,064 കാറുകളാണ് വിവിധ കമ്പനികള്‍ തിരിച്ചുവിളിച്ചിട്ടുള്ളത്.ഈവര്‍ഷം ജൂലൈയില്‍ ജനറല്‍ മോട്ടോഴ്സ് 1.55 ലക്ഷം ബീറ്റ്, സ്പാര്‍ക്ക്, എന്ജോയ് മോഡലുകള്‍ തിരിച്ചുവിളിച്ചിരുന്നു.
Discussion about this post