തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയെ തുടര്‍ന്ന് നാല് യുഡി എഫ് എം എല്‍ എ മാര്‍ക്കെതിരെ കേസ്സെടുത്തു.എം എ വാഹിദ്,കെ ശിവദാസന്‍ നായര്‍,ഡോമിനിക് പ്രസന്റെഷ്ന്, എ ടി ജോര്ജ്എന്നിവര്ക്കെതിരെയാണ് കേസ്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി ജമീല പ്രകാശം കെ കെ ലതിക എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് യു ഡി എഫ് എം എല്‍ എ മാര്‍ക്കെതിരെ കോടതി നേരിട്ട് കേസ്സെടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post