ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആലപ്പുഴയ്ക്ക് വേണ്ടി പോരാടുമെന്ന് ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. തനിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സന്ദീപ് ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:
‘ആലപ്പുഴയുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം. ഈ പോരാട്ടത്തില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഫലം എന്തുതന്നെയാണെങ്കിലും ആലപ്പുഴയ്ക്കൊപ്പം എന്നുമുണ്ടാകും. കൂടെ നിന്നത് പ്രവര്‍ത്തകരാണ്. കയ്യും മെയ്യും മറന്ന് കൂടെ നിന്നവരോട് നന്ദി പറഞ്ഞാല്‍ അത് അവരോട് ചെയ്യുന്ന നന്ദികേടാകും. പോരാട്ടം നയിച്ചത് പ്രവര്‍ത്തകരായിരുന്നു, എന്റെ കരുത്ത് തന്നെ അവരാണ്. പ്രചരണത്തിനിടെ തളര്‍ന്നു പോകുമെന്ന് കരുതിയപ്പോള്‍ പ്രവര്‍ത്തകരാണ് കൈപിടിച്ചുയര്‍ത്തിയത്. ഇനി കാത്തിരിപ്പാണ്. ഈ ആലപ്പുഴയുടെ മണ്ണില്‍ ഞങ്ങള്‍ ഉണ്ടാകും. ആലപ്പുഴയുടെ എന്താവശ്യത്തിനും കൂടെ നില്ക്കും. ജനങ്ങള്‍ക്കൊപ്പമുണ്ടാകും. പോരായ്മകളെ തുറന്ന് കാണിക്കും. ആലപ്പുഴയെ വഞ്ചിച്ചവരുടെ നിലപാടുകളെ തുറന്നു കാണിക്കും. ആലപ്പുഴയുടെ കരുത്തായി, കാവലായി ഉണ്ടാകുമെന്ന് ഉറപ്പ് നല്കുന്നു.’- സന്ദീപ് പറഞ്ഞു.
Discussion about this post