ഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാംവരവില്‍ കൗമാരക്കാരെയും കുട്ടികളെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്ന് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. രാജ്യതലസ്ഥാനത്ത് വീണ്ടും രോഗ വ്യാപനം വര്‍ദ്ധിക്കുമ്പോള്‍ കൗമാരക്കാര്‍, ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ താരതമ്യേന ഉയര്‍ന്ന നിലയിലാണെന്ന് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ ആഴ്ച 20 രോഗികളെ കോവിഡ് ബാധിതരായി അഡ്മിറ്റ് ചെയ്തിരുന്നിടത്ത് ഇപ്പോള്‍ 170 പേരെയാണ് തങ്ങളുടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കിടത്തിച്ചികിത്സക്ക് കൂടുതല്‍ കിടക്കകള്‍ വേണമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ആദ്യവരവില്‍ 60 കഴിഞ്ഞ രോഗികളായിരുന്നു ഏറെയും. എന്നാല്‍, ഇപ്പോള്‍ കൗമാരക്കാരും കൊച്ചുകുട്ടികളും ഗര്‍ഭിണികളുമൊക്കെ കൂടുതലായുണ്ട്. ആശുപത്രിയില്‍ 1000 കിടക്കകള്‍ കൂടി അധികം ഒരുക്കിയിരിക്കുകയാണെന്നും ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.
Discussion about this post